രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി തള്ളി. വിധി സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി വിധിച്ചു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിനെതിരായ കേസിലേക്കും അയോഗ്യതയിലേക്കും നയിച്ചത്.