2021-ൽ 3 കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായെന്ന് രാഹുൽഗാന്ധി
2021-ൽ 3 കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. 40 ലക്ഷം കൊവിഡ് മരണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. യഥാർഥ കണക്കുകളേക്കാൾ വളരേ കുറഞ്ഞ മരണക്കണക്കുകളാണ് ഇന്ത്യ പുറത്തു വിടുന്നതെന്നും ലാൻസെറ്റിൽ വന്ന പഠനം ഉദ്ധരിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.
പോയ വർഷം 23 കോടി ആളുകൾ ദാരിദ്യ രേഖയ്ക്ക് താഴേക്ക് പതിച്ചതായി കണക്കുകൾ കാണിക്കുന്നു. 84 ശതമാനം കുടുംബങ്ങളുടേയും വരുമാനത്തിൽ ഇടിവ് സംഭവിച്ചു. ഒരു കോടി നാൽപത് ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് വരുമാനമാർഗം നിലച്ചു.
മുന്നറിയിപ്പില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജീവൻ നഷ്ടമായവരുടെ എണ്ണം 198 ആണെന്നും സോഷ്യൽ മീഡിയാ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഉണ്ടായ മൂന്ന് കൊവിഡ് തരംഗങ്ങളുടെ ദുരന്തഫലങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും അനുഭവിക്കുകയാണെന്നും പി എം ഡസിൻ്റ് കെയർ എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ രാഹുൽഗാന്ധി ഓർമിപ്പിച്ചു.