കർഷകർക്ക് നീതികിട്ടാൻ മന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
ലഖിംപുർ ഖേരിയിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കർഷകർക്ക് നീതി ലഭിക്കുന്നത് ഇനിയും വൈകിപ്പിച്ചു കൂടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമങ്ങൾ നടന്നതിനു ശേഷവും സർക്കാർ അനീതി ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടിയിരിക്കുന്നു.
കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കാൻ രണ്ട് കാര്യങ്ങളാണ് സർക്കാർ നിർബന്ധമായും ചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒന്നാമതായി ഇക്കാര്യത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്താൻ തയ്യാറാകണം. രണ്ടാമതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. നീതി ലഭ്യമാക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളാണ് ഇവ രണ്ടുമെന്ന് അദ്ദേഹം പറഞ്ഞു.