രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല
ആലപ്പുഴ: നിർണായക കോണ്‍ഗ്രസ് ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. പകരം കേരളത്തിൽ ഭാരത് ജോഡോ യാത്ര തുടരും. ഭാരത് ജോഡോ യാത്രയിൽ നിന്ന് താൽക്കാലിക ഇടവേള നൽകിയ ശേഷം രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽനിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുൽ ഡൽഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തി, പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയാ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.