കർഷകർക്കൊപ്പമെന്ന് രാഹുൽഗാന്ധി
കർഷക സംഘടനകളുടെ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം ഭരിക്കുന്നത് ചൂഷകരുടെ സർക്കാരാണെന്ന് രാഹുൽ ആരോപിച്ചു.
അഹിംസയിൽ അടിയുറച്ചുനിന്ന് കർഷകർ സമരം തുടരുകയാണ്. എന്നാൽ ചൂഷക ഭരണം നടത്തുന്ന സർക്കാർ ഈ സമരങ്ങളെ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഇന്നത്തെ ഭാരത ബന്ദ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. "ഐ സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ് " എന്ന ഹാഷ് ടാഗോടെയാണ് രാഹുലിൻ്റെ ട്വീറ്റ്.
കേരളം, തമിഴ്നാട്, ഛത്തിസ്ഗഢ്, പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി, തെലുഗ് ദേശം പാർട്ടി, ജനതാദൾ (സെക്യുലർ), ബഹുജൻ സമാജ് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ദ്രാവിഡ മുന്നേറ്റ കഴകം, ശിരോമണി അകാലിദൾ-സംയുക്ത്, ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ജനതാ ദൾ, സ്വരാജ് ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ബന്ദിനുണ്ട്.