ശതിയായ സമയം അറിയാൻ ട്രെയിൻ യാത്രക്കാര്‍ പിന്തുടരേണ്ടത് എന്‍.ടി.ഇ.എസ് ആപ്പെന്ന് റെയില്‍വേ
കണ്ണൂര്‍: സ്വകാര്യ ആപ്പിലെ സമയത്തിന്‍റെ അടിസ്ഥാനത്തിൽ ട്രെയിൻ ലഭിക്കാത്തവരോട് റെയിൽവേയ്ക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. വാഹനത്തിന്‍റെ സമയക്രമം തെറ്റില്ലാതെ അറിയാൻ എൻ.ടി.ഇ.എസ് പിന്തുടരുക (നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം). റെയിൽവേയുടെ ഔദ്യോഗിക ആപ്ലിക്കേഷനാണിത്. നവംബർ 1 മുതൽ കൊങ്കൺ സമയം മാറ്റുന്നത് അറിയാതെ ചില സ്വകാര്യ ആപ്ലിക്കേഷനുകൾ യാത്രക്കാരെ കബളിപ്പിച്ചതിന് പിന്നാലെയാണ് റെയിൽവേ കുറിപ്പുമായി രംഗത്തെത്തിയത്. സ്വകാര്യ ആപ്പിൽ തത്സമയ സമയം നോക്കി മംഗളൂരുവിൽ എത്തിയ പലർക്കും ട്രയിൻ കിട്ടിയില്ല. ആപ്ലിക്കേഷൻ സമയമാറ്റം അപ്ഡേറ്റ് ചെയ്തിട്ടില്ല. യാത്രക്കാർ പരാതിപ്പെട്ടപ്പോൾ പാലക്കാട് റെയിൽവേ ഡിവിഷൻ കുറിപ്പ് പുറത്തിറക്കി. ക്രിസ് (സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) നിയന്ത്രിക്കുന്ന ഒരു ആപ്ലിക്കേഷനാണ് എൻടിഇഎസ്. ഇതിലൂടെ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ ലഭിക്കും.