ജില്ലയിൽ മഴ വീണ്ടും ശക്തമായി.

വരുന്ന നാല്‌ ദിവസം മഴ ശക്തമായി തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. 

തൃശ്ശൂർ:

ജില്ലയിൽ മഴ വീണ്ടും ശക്തമായി. ശനിയാഴ്‌ച ഉണ്ടായ അതിതീവ്രമായ മഴയെത്തുടർന്ന്‌ ജില്ലയിൽ റെഡ്‌അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്‌ച പുലർച്ചെ മുതൽ ആരംഭിച്ച മഴ ഉച്ചവരെ ശക്തമായി തുടർന്നു. വരുന്ന നാല്‌ ദിവസം മഴ ശക്തമായി തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. 

താഴ്ന്ന പ്രദേശങ്ങൾ, പുഴ തീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. മഴ ശക്തമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കം നേരത്തേ പൂർത്തീകരിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന്‌ ജില്ലാ ഭരണാധികാരികൾ അഭ്യർഥിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവരും മുൻകരുതലെടുക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സുരക്ഷ ഉറപ്പാക്കണമെന്ന്‌ അധികൃതർ അറിയിച്ചു.

Related Posts