വലപ്പാട് പഞ്ചായത്ത് ആർ ആർ ടീ അംഗങ്ങൾക്ക് റെയിൻ കോട്ടുകൾ വിതരണം ചെയ്തു
വലപ്പാട് ഗ്രാമപഞ്ചായത്തിൻ്റെ ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന 200 ആർ ആർ ടി മെമ്പേഴ്സിന് മണപ്പുറം ഫൗണ്ടേഷൻ റൈൻകോട്ടുകൾ നൽകി. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ വച്ച് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത വി ഡി അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് സ്കൂളുകളുടെ ഡയറക്ടർ ഡോ. ഷാജി മാത്യു കോട്ടുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അതതു വാർഡ് മെമ്പർമാർക്ക് റെയിൻ കോട്ടുകൾ കൈമാറി. സജീവപ്രവർത്തകരായ ആർ ആർ ടി മെമ്പേഴ്സിന് കോട്ടുകൾ വിതരണം ചെയ്യുമെന്ന് മെമ്പർമാർ സാക്ഷ്യപ്പെടുത്തി.