ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ " മൺസൂൺ ഫാഷൻ " എന്ന പേരിൽ മഴചിത്രങ്ങൾ ഒരുക്കി .

മഴയും പ്രണയവും കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സ്വപ്നതുല്യമായ അനുഭൂതിയുടെ ആവിഷ്കാരമാണ് ഈ മഴചിത്രങ്ങൾ

മഴയും പ്രണയവും കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സ്വപ്നതുല്യമായ അനുഭൂതിയുടെ ആവിഷ്കാരമാണ് ഈ മഴചിത്രങ്ങളുടെ പങ്കുവെക്കുവാൻ ശ്രമിക്കുന്നതെന്ന് സ്മൃതി സൈമൺ വ്യക്തമാക്കി . ഫാഷൻ ഡിസൈൻ രംഗത്ത് പ്രഗത്ഭനായ സ്മൃതി സൈമൺ വിവിധ തീമുകളിൽ ചിത്രങ്ങൾ ഒരുക്കാറുണ്ട് . ഈ ചിത്രങ്ങൾക്ക് മഴയിലെ പ്രണയത്തെ പ്രേക്ഷകരിൽ എത്തിച്ച ക്ലാര എന്ന കഥാപാത്രവും പ്രചോദനം ആയിട്ടുണ്ടന്നു അദ്ദേഹം വ്യക്തമാക്കി .

*"ഏത് നിമിഷം മുതൽ

നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നുവോ... ആ നിമിഷം മുതൽ പ്രണയം നിങ്ങളെത്തേടി എത്തും.."*

ഓരോ മഴയിരമ്പങ്ങളും ക്ലാരയെ ഓർമിപ്പിക്കുന്നു.. ഒരു കാലഘട്ടത്തിന്റെ പ്രണയങ്ങളിൽ പെയ്തിറങ്ങിയ ആ മഴ ഇന്നും നിശബ്ദമായി ഉള്ളിലെവിടെയോ നേർത്ത് പെയ്യുന്നുണ്ട്...

കാലംതെറ്റിയ മഴകളോരോന്നും ഇന്നും ക്ലാരയുടെ നിശബ്ദ സാമീപ്യങ്ങളാണ്...

മൺസൂൺ ഫാഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ മഴചിത്രങ്ങൾ അണിയിച്ചൊരുക്കിയത് ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ ഉം സഹായി ഷെറിൻ പ്രിൻസും ചേർന്നാണ്. ലോക്ക്ഡൗണും വസന്തത്തിലെ വരവറിയിച്ച് വന്ന മഴയുമാണ് ചിത്രങ്ങൾക്ക് ആധാരം.

മഴയിലെ പ്രണയവും പ്രണയമഴ വർണ്ണങ്ങളും ദൃശ്യഭംഗി ചോരാതെ പകർത്തിയത് ക്യാമറാമാൻ സുമേഷ് മുല്ലശ്ശേരിയും സഹായി അക്ഷയ് യുമാണ്. അറിയാതെ പറഞ്ഞ ഈ കാവ്യ ശില്പത്തിൽ മോഡലുകളായ മായ അഭിജിത്ത്, സാന്ദ്ര നായർ, അഭിജിത്ത് എന്നിവരെ അണിയിച്ചൊരുക്കിയത് പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ അമ്മു തൃശ്ശൂർ ആണ്.സ്നേഹത്തിൻ്റെ പൂക്കാലം വിതറിയ ഈ മഴ ചിത്രങ്ങൾക്കൊപ്പം മറ്റു സാങ്കേതിക പ്രവർത്തകരായ വിലാസ് ഇഷ്ടം, ജിതിൻ പുലിക്കൂട്ടിൽ, സുജേഷ്. എസ് എന്നിവരും അണിചേർന്നു.

Related Posts