വരും ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായേക്കും. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയത്.