രാജമൗലി ചിത്രം ആർ ആർ ആർ; സോൾ ആന്തം പുറത്തിറങ്ങി

രാജമൗലി സംവിധാനം ചെയ്യുന്ന 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ (രുധിരം രണം രൗദ്രം) ലെ സോൾ ആന്തം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച വരികൾക്ക് മരദഗമണി ഈണമിട്ട് പാടി, ജൂനിയർ എൻ ടി ആർ, റാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ എന്നിവർ അണിനിരക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്.

ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍. ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Related Posts