രാജീവ് ഗാന്ധി ഖേല്‍ രത്‌ന ഇനിമുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന.

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ഇനിമുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം എന്ന പേരിൽ അറിയപ്പെടുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയതിന് പിന്നാലെയാണ് പുരസ്കാരത്തിന്റെ പേര് മാറ്റിയത്. 1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഹോക്കിയിലൂടെ ഒരു മെഡൽ വരുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളിൽ ഒരാളാണ് മേജർ ധ്യാൻചന്ദ്. ഇന്ത്യയ്ക്കായി നിരവധി ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യം തന്നെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിരാട് കോലി, സർദാർ സിങ്, സാനിയ മിർസ, എം എസ് ധോനി, വിശ്വനാഥൻ ആനന്ദ്, ധനരാജ് പിള്ളൈ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ നിരവധി കായിക പ്രതിഭകൾക്ക് ഖേൽരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

Related Posts