കുഞ്ചാക്കോ ബോബനെ വെറുക്കാൻ ഒരു കാരണവും ഇല്ലെന്ന് രമേഷ് പിഷാരടി
കുഞ്ചാക്കോ ബോബനെ വെറുക്കാൻ ഒരു കാരണവും ഇല്ലെന്ന് അവതാരകനും നടനുമായ രമേഷ് പിഷാരടി. കുഞ്ചാക്കോ ബോബൻ എന്ന നടനോട് ഇഷ്ടം കൂടുതലുള്ളവരും ഇഷ്ടം കുറഞ്ഞവരും ഉണ്ട്. എന്നാൽ ഇഷ്ടം ഇല്ലാത്തവർ ഇല്ലെന്ന് ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിൽ പിഷാരടി പറഞ്ഞു.
താനും കുഞ്ചാക്കോയും തമ്മിലുള്ള സൗഹൃദത്തിന് 25 വർഷം തികയുന്നതായി പോസ്റ്റിൽ പിഷാരടി പറയുന്നു. എൻ്റെ അസൂയക്ക് 25 വയസ്സായി.
"വെറുക്കാൻ ഒരു കാരണം തരു മിഷ്ടർ" എന്ന കുഞ്ചാക്കോ ബോബനോടുള്ള രസകരമായ അഭ്യർഥനയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.