എസ് വൈ എസ് റമളാൻ കിറ്റ് വിതരണം നടത്തി.

സമസ്ത സുന്നി യുവജന സംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് റമളാൻ വിതരണം നടത്തി.

നാട്ടിക:

മണ്ഡലത്തിലെ ചേർപ്പ്, ചാഴൂർ, അന്തിക്കാട്, താന്ന്യം, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കിറ്റ് വിതരണം ചെയ്തു.

വലപ്പാട് ബാബുൽ ഉലും ഹയർ സെക്കൻഡറി മദ്റസയിൽ വെച്ച് മണ്ഡലം പ്രസിഡണ്ട് ഉമർഹാജി എടയാടി ചേർപ്പ് എസ് വൈ എസ് പ്രസിഡണ്ട് കെ എച്ച് കമാലിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.സ്ഥലം ഖത്തീബ് പി എ അബ്ദുസ്സമദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി പി മുസ്തഫ മൗലവി ഉറവ ധനസഹായം വിതരണം ചെയ്തു.

വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി ഹംസ ഹാജി, താന്ന്യം സെക്രട്ടറി അബ്ദുസ്സമദ് മാസ്റ്റർ, ചാഴൂർ പ്രസിഡണ്ട്, വി എ ഇസ്മയിൽ മാസ്റ്റർ, തളിക്കുളം സെക്രട്ടറി വി കെ സുലൈമാൻ, നാട്ടിക പ്രസിഡണ്ട് നൗഷാദ്, എടത്തിരുത്തി സെക്രട്ടറി പി വൈ സിദ്ദീഖ്, വലപ്പാട് സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു. നാട്ടിക മണ്ഡലം കമ്മിറ്റി എസ് വൈ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റമളാൻ കിറ്റ് വിവരണത്തിൻ്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് ഉമർഹാജി എടയാടി ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് കമാലിന് നൽകി നിർവ്വഹിച്ചു.

Related Posts