രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം ഡിസംബറിലെന്ന് റിപ്പോർട്ടുകൾ

താരവിവാഹങ്ങൾക്ക് തീരേ ക്ഷാമമില്ലാത്ത ബോളിവുഡിൽ മറ്റൊരു സെലിബ്രിറ്റി വെഡ്ഡിങ്ങിന് കൂടി വേദിയൊരുങ്ങുകയാണ്. ബോളിവുഡിൽ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ് രൺബീർ കപൂർ, ആലിയ ബട്ട് ജോഡികളുടെ പ്രണയം. ഡിസംബറിൽ ഇരുവരും വിവാഹിതരാവുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ജോഡികൾ ആയി അഭിനയിച്ചത്.

സന്ദീപ് റെഡ്ഡിയുടെ 'അനിമൽ' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ഡിസംബറിൽ തുടങ്ങാനിരുന്നത് രൺബീർ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതായി സൂചനകളുണ്ട്. ഏറ്റെടുത്ത പ്രോജക്റ്റുകൾ മുഴുവൻ പൂർത്തിയാക്കി വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ആലിയ എന്നും പറയപ്പെടുന്നു.

വിവാഹത്തെപ്പറ്റി താരങ്ങൾ ഇരുവരും ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞമാസം ഇരുവരും ഒന്നിച്ച് നടത്തിയ ജോധ്പൂർ ടൂർ വിവാഹത്തിനുള്ള ലൊക്കേഷൻ ഹണ്ട് ആണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ രൺബീറിൻ്റെ പിറന്നാൾ ആഘോഷങ്ങൾക്കായിരുന്നു ആ യാത്രയെന്നാണ് പിന്നീട് വന്ന വാർത്തകൾ. 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോൾ അഭിനയിക്കുന്നത്. റൺവീർ സിങ്ങാണ് നായകൻ.

Related Posts