ഐ സി-814 വിമാനം റാഞ്ചിയ മിസ്ത്രി സഹൂർ ഇബ്രാഹിം കറാച്ചിയിൽ വെടിയേറ്റ് മരിച്ചു

1999-ൽ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഐ സി-814 ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയവരിൽ ഒരാളായ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വെടിയേറ്റ് മരിച്ചതായി സർക്കാർ വൃത്തങ്ങൾ.

വർഷങ്ങളായി സാഹിദ് അഖുന്ദ് എന്ന തെറ്റായ ഐഡന്റിറ്റിയിൽ ജീവിച്ചിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരനെ മാർച്ച് 1-ന് കറാച്ചിയിലെ അക്തർ കോളനിയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ചു കൊന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തലയിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്.

കറാച്ചിയിലെ അക്തർ കോളനിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ക്രസന്റ് ഫർണിച്ചറിന്റെ ഉടമയായിരുന്നു മിസ്ത്രി. കറാച്ചിയിലെ അഖുന്ദിന്റെ ശവസംസ്കാര ചടങ്ങിൽ റൗഫ് അസ്ഗർ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ജയ്‌ഷെ മുഹമ്മദ് സ്ഥാപകനും ഓപ്പറേഷൻ മേധാവിയുമായിരുന്ന മസൂദ് അസറിന്റെ സഹോദരനാണ് റൗഫ്.

Related Posts