ചുണ്ട് കൂർപ്പിച്ച് രഞ്ജിനി ഹരിദാസ്; വെറുക്കുന്നവർ വെറുക്കട്ടെ എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്

ആങ്കറിങ്ങ് മേഖലയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയ അപൂർവം മലയാളികളേ ഉള്ളൂ. അതിൽ ആദ്യ സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടയില്ല. കൊച്ചിക്കാരിയായ രഞ്ജിനി ഹരിദാസ് തന്നെ.
മലയാളവും ഇംഗ്ലിഷും ഇടകലർത്തിയുള്ള രഞ്ജിനിയുടെ മംഗ്ലിഷിന് ആരാധകർ ഏറെയാണ്. സാമൂഹ്യ വിഷയങ്ങളിൽ തുറന്നടിച്ച അഭിപ്രായ പ്രകടനത്തിലൂടെ സ്വതന്ത്രമായ നിലപാട് മുന്നോട്ടു വെയ്ക്കുന്ന രഞ്ജിനി സോഷ്യൽ മീഡിയയിൽ സജീവമായ സാന്നിധ്യമാണ്.
പൗട്ട് ലവർ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചുണ്ടു കൂർപ്പിച്ചുള്ള തൻ്റെ പോസ് വെറുക്കുന്ന ഒട്ടേറെ പേരുണ്ട്. വെറുക്കുന്നവർ വെറുക്കട്ടെ. അവസരം കിട്ടുമ്പോഴെല്ലാം താൻ ചുണ്ടു കൂർപ്പിക്കും. തൻ്റെ പൗട്ടിങ്ങ് പോസിനെ ആരെങ്കിലും ഇഷ്ടപ്പെടാതിരിക്കുമോ എന്നൊന്നും താൻ ബേജാറാവാറില്ല. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ, വെറുക്കുന്നവർ വെറുക്കട്ടെ എന്നാണ് ഇൻസ്റ്റഗ്രാമിൽ രഞ്ജിനി കുറിക്കുന്നത്.