സർഫിങ്ങ് അടിപൊളി അനുഭവമെന്ന് രഞ്ജിനി ഹരിദാസ്; ആദ്യപാഠം അഭ്യസിച്ചതായി ഇൻസ്റ്റഗ്രാം പോസ്റ്റ്

ജീവിതത്തിൽ ആദ്യമായി സർഫിങ്ങ് നടത്തിയതിനെപ്പറ്റി രഞ്ജിനി ഹരിദാസ്. സർഫിങ്ങ് നടത്തണം എന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്. ആദ്യ പാഠങ്ങൾ അഭ്യസിക്കാൻ കഴിഞ്ഞു. വർക്കല കാപ്പിൽ ബീച്ചിലെ മൂൺ വേവ്സ് സർഫ് സ്കൂൾ ടീമിനൊപ്പമാണ് സർഫിങ്ങ് പരിശീലിച്ചത്.

ഇത്രയും മനോഹരമായ ഒരു സർഫിങ്ങ് സ്പേസ് വർക്കലയിൽ ഉള്ള വിവരം നേരത്തേ അറിഞ്ഞിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു. അവിടത്തെ സർഫിങ്ങ് പ്രേമികളെ പരിചയപ്പെടാൻ കഴിഞ്ഞതും ഹൃദ്യമായ അനുഭവമായി.

കടലിനെ വർണിച്ചു കൊണ്ടുള്ള വാക്കുകളും രഞ്ജിനി കുറിച്ചിട്ടുണ്ട്. കടൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കും. മനസ്സിന് ഉന്മേഷം പകർന്നു നൽകാൻ കടൽത്തിരകൾക്കാവും. എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വശ്യതയാണ് കടലിന് ഉള്ളതെന്ന് രഞ്ജിനി പറയുന്നു. കടലിൻ്റെ ആത്മാവിനോട് അടുക്കാനുള്ള മാർഗമാണ് സർഫിങ്ങ് എന്നും താരം കുറിച്ചിട്ടുണ്ട്.

രഞ്ജിനിക്കൊപ്പം പങ്കാളിയായ ശരത് പുളിമൂടിനെയും ഇൻസ്റ്റഗ്രാം ചിത്രത്തിൽ കാണാം.

Related Posts