വിധിയിൽ ക്രോധവും നിരാശയും, നീതി നടപ്പാക്കാൻ കഴിയില്ലെങ്കിൽ നിയമവ്യവസ്ഥ എന്തിനെന്ന് രഞ്ജിനി ഹരിദാസ്

കന്യാസ്ത്രീ പീഡനക്കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോയെ വെറുതെവിട്ട കോട്ടയം സെഷൻസ് കോടതി വിധിയിൽ അതിയായ ക്രോധവും നിരാശയും തോന്നുന്നുവെന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. അൽപ്പം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് വിധിയിൽ അമർഷം രേഖപ്പെടുത്തി കൊണ്ടുള്ള രഞ്ജിനിയുടെ പ്രതികരണം.

വിവരണാതീതമായ ദേഷ്യവും നിരാശയുമാണ് ഇന്നലത്തെ കോടതി വിധി വന്നപ്പോൾ തോന്നിയത്. ഇത്തരം ഒരു വിധി എങ്ങനെ വരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഭയാനകവും വിചിത്രവും നിരാശാജനകവുമായ വിധി. നീതി ലഭ്യമാക്കാനല്ലെങ്കിൽ നിയമ വ്യവസ്ഥയുടെ ആവശ്യമെന്താണെന്ന് രഞ്ജിനി ചോദിച്ചു.

എന്നാൽ ഈ ഭൂമുഖത്തെ ജീവിക്കാൻ കൊള്ളാതാക്കുന്ന എല്ലാ തെറ്റുകൾക്കും മാലിന്യങ്ങൾക്കും ഇടയിൽ സത്യത്തിന് വേണ്ടി അചഞ്ചലമായി നിലകൊള്ളുന്ന ചിലരുണ്ട്. അതിജീവിതയായ കന്യാസ്ത്രീയ്ക്കുവേണ്ടി സമര രംഗത്തിറങ്ങിയ അഞ്ച് സന്യാസിനിമാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം പ്രതികരിച്ചു.

Related Posts