ഷർട്ട്ലെസ് സെൽഫിയിൽ റൺവീർ സിങ്ങ്, ടവൽ അഴിഞ്ഞു വീഴാറായെന്ന കമന്റുമായി പൂജാ ഹെഗ്ഡെ
അടിമുടി വിയർത്ത് ഷർട്ടിടാതെ ഒരു ടവൽ മാത്രം ചുറ്റി നില്ക്കുന്ന സെൽഫിയുമായി ഇൻസ്റ്റഗ്രാമിൽ പ്രമുഖ ബോളിവുഡ് താരം റൺവീർ സിങ്ങ്. താൻ എന്തുകൊണ്ട് വിയർത്തു എന്നതിനുള്ള ഉത്തരം പറയാൻ ആരാധകരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.
രസകരമായ ഒരു ക്യാപ്ഷനും താരം ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് റൺവീർസിങ്ങ് ഇത്രയേറെ വിയർത്തിരിക്കുന്നത് ? തിരഞ്ഞെടുക്കാൻ നാല് ഓപ്ഷനും താരം തന്നെ നൽകിയിട്ടുണ്ട്. ഒന്നാമത്തെ ഓപ്ഷൻ സ്റ്റീം റൂമിൽനിന്നും ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ എന്നതാണ്. ഇന്നുരാത്രി ടെലിവിഷനിൽ ആദ്യമായി മുഖം കാണിക്കുന്നു എന്നതാണ് രണ്ടാമത്തേത്. ബോഡി ഹീറ്റ് ആണ് അടുത്ത ഓപ്ഷൻ. അവസാനത്തെ ഓപ്ഷൻ അയാൾ ഹോട്ട് യോഗ പ്രാക്റ്റീസ് ചെയ്യുകയാണ് എന്നതാണ്.
ഒരു മണിക്കൂറിനുള്ളിൽ അഞ്ചര ലക്ഷം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. ആയിരക്കണക്കിന് പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ പ്രതികരണം നടി പൂജാ ഹെഗ്ഡേയുടേതാണ്. ടവൽ അഴിഞ്ഞു വീഴാറായി, ശ്രദ്ധിക്കണേ എന്നാണ് പൂജയുടെ കമന്റ്. അഞ്ചാമതൊരു ഓപ്ഷൻ കൂടി നല്കി ആരാധകർ ചർച്ച ചൂടുപിടിപ്പിക്കുന്നുണ്ട്. ഭാര്യ ദീപിക പദുകോൺ അടുത്തുണ്ട് എന്നതാണ് ആ ഓപ്ഷൻ ഇ.