ശാരീരിക അവശതകള്‍ക്ക് അവധി നൽകി റപ്പായി എത്തി നാടകം കാണാന്‍.

തൃശ്ശൂർ : വാര്‍ദ്ധക്യം ശരീരത്തിന് സമ്മാനിച്ച അവശതകള്‍ വകവെയ്ക്കാതെ റപ്പായി എത്തി കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരം കാണാന്‍. നാടകം കാണാന്‍ എത്തിയ സുഹൃത്തുകളുമായി ഇന്നലെകള്‍ സമ്മാനിച്ച നാടകസ്മരണങ്ങള്‍ പങ്കുവെച്ച് നാടകങ്ങളുടെ പ്രതാപകാലത്തിലേക്ക് ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു അദ്ദേഹം.തൃശ്ശൂരിലെ അറിയപ്പെടുന്ന നാടക സംഘാടകനാണ് 77 കാരനായ റപ്പായി. നാടകപ്രേമിയായിരുന്ന അച്ഛന്‍ പൗലോസില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ് റപ്പായിക്ക് നാടകക്കമ്പം.കുട്ടി്ക്കാലം മുതല്‍ ഒപ്പം കൂട്ടിയ നാടകക്കമ്പം,കുടുംബവും പ്രാരാബ്ധങ്ങളുമായി മുന്നോട്ടും പോകുമ്പോഴും റപ്പായി കൈവിട്ടില്ല.തൃശ്ശൂരില്‍ പ്രമുഖ നാടകസംഘങ്ങളുടെ നാടകം കൊണ്ടുവരുന്നതിനും അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നതിനും അമരക്കാരായി റപ്പായി നാടകപ്രേമികളുടെ ഒപ്പം നിന്നു.വര്‍ക്കഷോപ്പ് ജീവനക്കാരായിരുന്ന റപ്പായി നാടകത്തെ എന്നും പ്രാണവായുവിനെപ്പെലെ കൊണ്ടു നടന്നു.അരങ്ങില്‍ നിന്നും അരങ്ങിലേക്ക് നാടകത്തിന്റെ സംഘാടകനായി അദ്ദേഹം വേഷപ്പകര്‍ച്ച നടത്തി. കൊവിഡ് പ്രതിസന്ധിക്ക് അല്പം അയവ് വന്ന സാഹചര്യത്തില്‍ ,കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടകമത്സരം,തന്നെപ്പോലുള്ള നാടകാസ്വാദകര്‍ക്ക് ഉത്തേജനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ശാരീരിക അവശതകള്‍ കാരണം ആദ്യദിനത്തിലെ രണ്ടും നാടകങ്ങളും കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.അവശേഷിക്കുന്ന ദിനങ്ങളിലെ മുഴുവന്‍ നാടകങ്ങളും കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കാലില്‍ ഞരമ്പ് വീക്കമുള്ളതിനാല്‍ പരസഹായത്തോടു കൂടി മാത്രമേ അദ്ദേഹത്തിന് നടക്കാന്‍ സാധിക്കു.ഒളരി സ്വദേശിയായ യു പി റപ്പായി തൃശ്ശൂരുകാരുടെ നാടകപ്രേമത്തിന്റെ അനന്യമായ മാതൃകയാണ്.

Related Posts