അപൂർവ്വ ഭാഗ്യം; 70കാരിക്ക് ഒരേ ദിവസം രണ്ട് ലോട്ടറിയടിച്ചു
അമേരിക്കയിൽ ഒരു സ്ത്രീക്ക് ഒരേ ദിവസം രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഇവർ ഒരു മില്ല്യണയർ ആയി മാറിയത്. 83,43,406 രൂപയാണ് 70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത്. പണം ലഭിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ 2,49,37,514 രൂപയുടെ മറ്റൊരു ലോട്ടറി കൂടി നേടി. ഡെൽവെയറിലെ സ്പീഡി ഗ്യാസിൽ നിന്ന് വാങ്ങിയ സ്ക്രാച്ച് കാർഡിലാണ് യുവതിക്ക് ആദ്യം ഭാഗ്യം ലഭിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ലോട്ടറിയിലൂടെ ലഭിച്ച പണം വാങ്ങാൻ ഇവരെത്തി. ഏഴ് വർഷമായി ഡെൽവെയർ ലോട്ടറി എടുക്കുന്നുണ്ടെന്നും ഇപ്പോൾ ഭാഗ്യം തനിക്ക് ലഭിച്ചെന്നും അവർ ലോട്ടറി അധികൃതരോട് പറഞ്ഞു. എന്നിരുന്നാലും, ഇതിലും വലുത് ലഭിക്കുമെന്ന് അവർക്ക് അറിയില്ലായിരുന്നു. വിജയം ആഘോഷിക്കാൻ ഡോവറിലെ ടൈഗർ മാർട്ടിൽ നിന്ന് അവർ മൂന്ന് സീരിയസ് മണി ടിക്കറ്റുകൾ എടുത്തു. അതിലൊരു ടിക്കറ്റിൽ 2,49,37,514 രൂപയാണ് ഇവർക്ക് ലഭിച്ചത്.