റേഷൻകാർഡും നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്‌തുതകളും

അനർഹമായി മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾ കൈവശം വെച് വരുന്നവർ നിർബന്ധമായും ആ വിവരം സ്വമേധയാ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ച്, കാർഡ് മാറ്റി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 30.06.2021-നകം അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണ്.

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ (എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)

2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ

3) സർക്കാർ/പൊതുമേഖലാ ഉദ്യോഗസ്ഥർ/സഹകരണ മേഖലാ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ/, ഒരു കുടുംബത്തിന് മൊത്തം ₹ 25000/- മസവരുമാനമുണ്ടെങ്കിൽ

4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ ആയിരം സ്ക്വയർ ഫീറ്റ്. കവിഞ്ഞ വീടുണ്ടെങ്കിൽ

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ

മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല.

ഇതിലൊന്നിൽ പോലും പെടാത്തവർക്ക് മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കുന്നതിന് അർഹതയുണ്ട്.

അപേക്ഷിക്കുന്നവരിൽ മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം),ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്കാണ് ആദ്യ പരിഗണന ലഭിക്കുക.

ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വലിപ്പമുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കറിൽ കൂടുതൽ പുരയിടം ഇവയിൽ "ഏതെങ്കിലും രണ്ട് എണ്ണം'' ഒരുമിച്ച് ഉള്ളവർക്ക് നീല കാർഡിന് അർഹത ഇല്ല.

ഇവയിൽ ഏതെങ്കിലും ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ നീല കാർഡിന് അർഹതയുണ്ട്.

സർക്കാർ/പൊതു മേഖല/സഹകരണ മേഖല ജീവനക്കാർ/സർവീസ് പെൻഷണർമാർ, 25000 ൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്ന വ്യക്തി എന്നിവയിൽ ഏതെങ്കിലും 'ഒരെണ്ണം' എങ്കിലും കാർഡുമായി ബന്ധപ്പെട്ട് ഉള്ള പക്ഷം വെള്ള കാർഡിനേ അർഹതയുള്ളൂ.

അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും

ഹിയറിംഗ് നടത്തുന്നതിന്റെ യും അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കും, ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കി അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തേക്കാളും അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച്, നിലവിലെ വേക്കൻസി നികത്തുന്ന തരത്തിൽ കാർഡ് കൺവെർട്ട് ചെയ്തു നല്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതാണ്

Related Posts