അനര്‍ഹരായ റേഷന്‍ കാര്‍ഡുടമകളെ കണ്ടെത്താന്‍ ഒക്ടോബര്‍ 15 വരെ സമയം

തൃശൂര്‍ ജില്ലയില്‍ നിലവില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ (എഎവൈ മഞ്ഞ, പിഎച്ച്എച്ച്- പിങ്ക്) കൈവശം വെച്ചിട്ടുള്ള അനര്‍ഹരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള സമയം ഒക്ടോബര്‍ 15 വരെ നീട്ടി. അനര്‍ഹരായവരുടെ വിവരങ്ങള്‍ 9495998223 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുകയോ വിളിച്ചു പറയുകയോ പൊതുജനങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഒരു കാരണവശാലും പരാതിപ്പെടുന്നവരുടെ വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറുന്നതല്ല. മുന്‍ഗണനാ വിഭാഗങ്ങളുടെ പട്ടിക ശുദ്ധീകരിച്ച് അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായുള്ള ആളുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ഈ സംരംഭത്തില്‍ എല്ലാവരും സഹകരിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ അയ്യപ്പദാസ് അറിയിച്ചു.

Related Posts