റിപ്പോ നിരക്ക് ഉയർത്താനൊരുങ്ങി ആർബിഐ; ആദ്യ നിരക്ക് വർധന ഏപ്രിൽ ആദ്യവാരം

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് ഉയർത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023-2024 സാമ്പത്തിക വർഷത്തെ ആദ്യ നിരക്ക് വർധനവ് ഏപ്രിൽ ആദ്യ വാരം ഉണ്ടാകും. നിലവിൽ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. റിസർവ് ബാങ്ക് ഇതിൽ 25 ബേസിസ് പോയിന്‍റ് വർധിപ്പിക്കുമെന്നാണ് സൂചന. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്‍റെ ടോളറൻസ് പരിധിയായ 6.00 ശതമാനത്തിന് മുകളിലാണ്. ജനുവരിയിൽ 6.52 ശതമാനവും ഫെബ്രുവരിയിൽ 6.44 ശതമാനവും എത്തി. ഇതാണ് റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം. ഏപ്രിൽ 3 മുതൽ 6 വരെയാണ് റിസർവ് ബാങ്കിന്‍റെ ധനനയ യോഗം. റിസർവ് ബാങ്ക് നിരക്ക് 25 ബേസിസ് പോയിന്‍റ് ഉയർത്തുന്നതോടെ റിപ്പോ നിരക്ക് 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.75 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

Related Posts