വലപ്പാട് സെന്റ് സെബാസ്റ്റിൻസ് ആർ സി എൽ പി സ്കൂൾ കെട്ടിടം പുതുക്കി പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു .
ആദ്യാക്ഷരം കുരുന്നുകൾക്ക് പകർന്ന് നൽകിയ പതിറ്റാണ്ടുകൾ പഴക്കമുള്ള വലപ്പാട് സെന്റ് സെബാസ്റ്റിൻസ് ആർ സി എൽ പി സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ ഔപചാരിക കർമ്മത്തിന് സ്കൂൾ മാനേജർ ഫാ. ബാബു അപ്പാടനും, പ്രധാന അദ്ധ്യാപിക എം ജെ ജെറിനയും നേതൃത്വം നൽകി . വിൻസെന്റ് മാങ്ങൻ, ലോനപ്പൻ കരിയാട്ടിൽ എന്നിവർക്ക് ഓടുകൾ കൈമാറിയാണ് തുടക്കം കുറിച്ചത്.
പുതിയ അധ്യയന വർഷത്തിൽ പുതിയ കെട്ടിടം പണി പൂർത്തീകരിക്കും. ചെയർമാൻ ഇ കെ തോമസ്, പള്ളി ട്രസ്റ്റിമാരായ ഷിജോ പുത്തൂർ, ഇ പി ബിജു, എ എ ആൻറണി, ഒ എസ് എ പ്രസിഡണ്ട് ജോസ് താടിക്കാരൻ, പി എ ജോസഫ്, ഇ സി കൊച്ചു ദേവസ്സി, ഡേവീസ് വാഴപ്പിള്ളി, പള്ളി പി ആർ ഓ ഷാജി ചാലിശ്ശേരി എന്നിവരൊടൊപ്പം അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.