സി എസ് എം സെൻട്രൽ സ്കൂളിൽ വായനാ വാരത്തിന് തുടക്കമായി

ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച വായനാ വാരം പ്രിൻസിപ്പൽ ഡോ.എം.ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു.

സി എസ് എം ലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശില്പ ഷിബു ആദ്യമായി പ്രസിദ്ധീകരിച്ച " Decency Of Patriarchy " എന്ന പുസ്തകം പ്രിൻസിപ്പൽ പരിചയപ്പെടുത്തി. "കാദംബരി "എന്ന തൂലിക നാമത്തിൽ എഴുതുന്ന ശില്പ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.മാനേജർ പി.കെ ഹൈദരാലി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈവിധ്യമാർന്ന പരിപാടികളിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന സി എസ് എം റീഡിങ്ങ് ക്ലബ് രൂപവത്കരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പുസ്തക നിരൂപണം, നൃത്തശില്പം, ടാബ്ലോ, കവിതാലാപനം, ദിനാചരണ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. വായനാ വാരത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, പുസ്തക പരിചയം, വായന മത്സരം, ക്വിസ് തുടങ്ങി നിരവധി ഇനങ്ങളാണ് സി എസ് എം ഒരുക്കുന്നത്. ജോയിന്റ് സെക്രട്ടറി സി എം നൗഷാദ് , വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts