റിയൽമി 8 എസ് 5 ജി വിൽപ്പന ഇന്ത്യയിൽ ഇന്നുമുതൽ
റിയൽമി 8 എസ് 5 ജി ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. റിയൽമി 8 ഐയ്‌ക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് ഫോൺ പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12 മണി മുതലാണ് രാജ്യത്ത് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവവഴി ഓൺലൈനിലൂടെയും രാജ്യത്തെ പ്രമുഖ ഓഫ്‌ലൈൻ റീറ്റെയ്ലർമാരിലൂടെയും ഫോൺ ലഭ്യമാകും.
റിയൽമി 8 ന്റെ പ്രധാന സവിശേഷതകളിലൊന്ന് അതിൻ്റെ കരുത്തുറ്റ പ്രോസസ്സറാണ്. മീഡിയടെക് ഡൈമെൻസിറ്റി 810 എസ് ഒ സിയാണ് പ്രൊസസ്സർ. 5,000 എം എ എച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ, 64 മെഗാപിക്സൽ സെൻസർ എന്നിവയാണ് മറ്റു പ്രത്യേകതകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
ആൻഡ്രോയ്ഡ് 11 ലാണ് പ്രവർത്തനം. 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (1,080 x 2,400 പിക്‌സൽസ്) ഡിസ്പ്ലേയുള്ള ഫോണിന് 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമോടു കൂടിയ ഒക്റ്റാകോർ മീഡിയടെക് ഡൈമൻസിറ്റി 810 എസ് ഒ സി ആണ് ഇതിന് കരുത്ത് പകരുന്നത്. റിയൽമി 8 എസ് 5 ജിക്ക് 128 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജ് ഉണ്ട്. ഒരു മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഇത് വികസിപ്പിക്കാനാകും.
6 ജി ബി-128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8 ജി ബി-128 ജി ബി മോഡലിന് 19,999 രൂപയുമാണ് വില. യൂണിവേഴ്സ് ബ്ലൂ, യൂണിവേഴ്സ് പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും.