ഇന്ത്യൻ നേവൽ ഷിപ്പ് INS TEG ന് കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് സ്വീകരണം

ഇന്ത്യൻ നേവൽ ഷിപ്പ് INS TEG കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് എത്തി. കുവൈറ്റ് നേവൽ ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ, തുറമുഖ അധികൃതർ, എംബസി, ഡിഫൻസ് വിംഗ് ഉദ്യോഗസ്ഥർ എന്നിവർ കപ്പലിനെ സ്വീകരിച്ചു. 2022 ജൂലൈ 21 വരെയാണ് സന്ദർശനം.

ins teg kuwait 3.jpeg

ഏദൻ ഉൾക്കടലിൽ പൈറസി വിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ പങ്കാളി രാജ്യങ്ങളുടെ സമുദ്രങ്ങളിൽ സമുദ്ര സുരക്ഷ നൽകൽ, മറ്റ് പ്രാദേശിക നാവികസേനകളുമായി അഭ്യാസങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ദൗത്യങ്ങൾക്കായി INS TEG വിന്യസിക്കപ്പെട്ടിട്ടുണ്ട്.

ins teg kuwait 2.jpeg

INS TEG ന്റെ കുവൈറ്റ് സന്ദർശനം ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബഹുമുഖ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു .

Related Posts