ഉത്തരേന്ത്യയിൽ ശീത തരംഗം; ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട്

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 25 ലധികം പേരാണ് തണുപ്പിനെ തുടർന്ന് മരിച്ചത്. നിരവധി വിമാനങ്ങളും ട്രെയിൻ സർവീസുകളും വൈകി. ശീത തരംഗത്തിന്‍റെ ഭാഗമായ കാലാവസ്ഥ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി തുടരും. അതിന് ശേഷം, വടക്കുകിഴക്കൻ മേഖലയിലെ കഠിനമായ തണുപ്പ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ജനുവരി പത്തോടെ, കാലാവസ്ഥ വീണ്ടും തീവ്രമാകാൻ സാധ്യതയുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ശീതതരംഗത്തിന്റെ ഭാഗമായുള്ള തണുപ്പ് അനുഭവപ്പെടും. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ടും, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Related Posts