കനത്ത കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി.
അതിതീവ്രമഴ നേരിടാൻ ഒരുക്കം.
By athulya
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ റെഡ് അലർട്ട്. മറ്റന്നാൾ 5 ജില്ലകളിൽ റെഡ് അലർട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിലാണ് മറ്റന്നാൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിലും റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം.