ചുവന്ന സിഗ്നൽ ലംഘനം; കർശന നടപടിയുമായി എം വി ഡി
ഗതാഗത നിയമങ്ങൾ കര്ശനമാകുന്ന സന്ദർഭത്തിൽ പുതിയ നടപടിയുമായി എം വി ഡി . ഇനിമുതൽ റെഡ് സിഗ്‌നല്‍ മറികടന്നാൽ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്യും. മറ്റ് യാത്രക്കാരെ അപകടപ്പെടുത്തുന്നവിധത്തില്‍ അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 2017-ലെ ചട്ടപ്രകാരമാണിത് പ്രാബല്യത്തിൽ വരുന്നത്.
അതേസമയം ക്യാമറ പിടികൂടുന്ന കേസുകള്‍ കോടതിക്ക് കൈമാറുകയും ഇവയിലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകുന്നതുമാണ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവയ്ക്കാണ് പൊതുവേ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്.