റീല്‍സ് 2021 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ 'റീല്‍സ് 2021'ലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 18നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താൽപര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുമ്പ് വീഡിയോകള്‍ reels2021.ksywb.in എന്ന ലിങ്കില്‍ അപ് ലോഡ് ചെയ്യേണം. വിശദവിവരങ്ങളും നിയമാവലിയും ഇതേ ലിങ്കില്‍ ലഭ്യമാണ്. ഫോൺ: 0487 2362321