കുവൈറ്റിന് പുറത്തുള്ള ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ അറിയുന്നതിനായി ഇന്ത്യൻ എംബസ്സി രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു .
കുവൈറ്റിന്റെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളതും, കൊവിഡ് അനുബന്ധ യാത്രാ നിയന്ത്രണങ്ങൾ കാരണം നിലവിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവർ ആയതും, കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും വിവരങ്ങൾക്കായി ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു . വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്ന് എംബസി വ്യക്തമാക്കി . ഗൂഗിൾ ഫോമിൽ ആണ് രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുന്നത് . വിവരങ്ങൾ എംബസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ് .