കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ്; കാറ്റഗറിയിലെ ജില്ലകൾ പുനഃക്രമീകരിച്ചു
കൊവിഡ് മാനദണ്ഡങ്ങളിൽ പുതിയ ഇളവ്. കാറ്റഗറിയിലെ ജില്ലകൾ പുനഃക്രമീകരിച്ചു. സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രം, എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ കാസർകോട് ഒരു കാറ്റഗറിയിലും ഇല്ല, ബാക്കിയുള്ള ജില്ലകൾ ബി കാറ്റഗറിയിൽ.
സ്കൂളുകൾ 14 -ാം തീയതി മുതലും കോളജുകൾ 7 -ാം തീയതി മുതലും തുറക്കും. 1 മുതൽ 9 വരെ ക്ലാസുകളാണ് 14 ന് വീണ്ടും തുറക്കുന്നത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും. ആരാധനാലയങ്ങൾക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും. 20 പേരെ വീതം പ്രവേശിപ്പിക്കാം. എല്ലാ ആരാധനാലയങ്ങൾക്കും ഇത് ബാധകം