വലപ്പാട് ആശുപത്രിക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കുക; നിയമസഭാ സമ്മേളനം തീരുംവരെ ചന്തപ്പടിയിൽ റിലേ സത്യഗ്രഹം
വലപ്പാട് ആശുപത്രിക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യമുയർത്തി റിലേ സത്യഗ്രഹം സംഘടിപ്പിച്ച് ആശുപത്രി വികസന ജനകീയ സമര സമിതി. ഇന്നലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സമരത്തിൻ്റെ തുടർച്ചയായാണ് പ്രാദേശിക തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വലപ്പാട് ആശുപത്രിക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യമുയർത്തി റിലേ സത്യഗ്രഹം സംഘടിപ്പിച്ച് ആശുപത്രി വികസന ജനകീയ സമര സമിതി. ഇന്നലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സമരത്തിൻ്റെ തുടർച്ചയായാണ് പ്രാദേശിക തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സ്ഥലം എംഎൽഎ വിഷയത്തിൽ കടുത്ത അനാസ്ഥയാണ് പുലർത്തുന്നതെന്ന് സമര സമിതി നേതാക്കൾ കുറ്റപ്പെടുത്തി. വലപ്പാട് ആശുപത്രിയെ നിരന്തരം അവഗണിക്കുന്ന സർക്കാർ നടപടിയുടെ അവസാനത്തെ ഉദാഹരണമാണ് സംസ്ഥാന ബജറ്റിൽ ഒരു രൂപ പോലും വകയിരുത്താത്ത നടപടി.
രാവിലെ 10 മണി മുതൽ ആരംഭിച്ച റിലേ സത്യഗ്രഹം കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർ ഐ സക്കറിയ, പി എൻ പ്രോവിന്റ്, ടി എ പ്രേംദാസ്, എൻ ഡി വേണു, കെ ജി സുരേന്ദ്രൻ, എം എ സലിം, എൻ എം പുഷ്പാംഗദൻ, ജിഹാസ് വലപ്പാട്, കെ ബി രാഗേഷ്, വി പി രഞ്ജിത്ത്, കെ കെ സുരേഷ്, കെ ആർ വസന്തൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.