യു എ ഇ യിൽ വിദേശികൾക്ക് റിമോട്ട് വർക്ക് വിസ
ദുബായ്: വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യു എ ഇ യിൽ താമസിക്കാനും വെർച്വലായി ജോലി ചെയ്യാനും കഴിയുന്ന വിദൂര വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. കാലാവധി ഒരു വർഷമാണ്. പ്രതിമാസം കുറഞ്ഞത് 5000 യു എസ് ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യു എ ഇ യിൽ താമസിക്കാം. കുടുംബത്തെയും കൊണ്ടുവരാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.