ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റൽ; ബിൽ നിയമസഭ ഇന്ന് പാസാക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് ചർച്ച ചെയ്ത് പാസാക്കും. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തിന് എതിരായതിനാൽ പ്രതിപക്ഷം ബില്ലിനെ എതിർക്കും. ഗവർണർക്ക് പകരം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിൽ പറയുന്നത്. വി.സി ഇല്ലെങ്കിൽ ഉത്തരവാദിത്തം പ്രോ-വി.സിക്കോ മറ്റ് സർവകലാശാല വി.സികൾക്കോ നൽകുമെന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യു.ജി.സി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

Related Posts