ഒമാനിൽ പുതുക്കിയ വിസ നിരക്കുകൾ ഇന്ന് മുതൽ
മസ്കറ്റ്: ഒമാനിൽ വിദേശികളുടെ പുതുക്കിയ വിസ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നേരത്തെചില തസ്തികകളിൽ 2000 ഒമാനി റിയാൽ വരെ ആയിരുന്നു തൊഴിൽ പെർമിറ്റ് നിരക്കുകൾ. പുതിയനിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 301 റിയാൽ ആയിരിക്കും. 74 തസ്തികകളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക്251 ആയിരിക്കും. സാങ്കേതിക മേഖലകളിലും സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുമാണ്ഇതിൽ പെടുന്നത്. സ്വദേശി വത്കരണ തോത് പൂർണ്ണമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽ നിന്നും യഥാക്രമം211,176 റിയാൽ ആണ് ഈടാക്കുക. മൂന്നാം വിഭാഗത്തിൽ പെട്ടവരുടെ വിസ നിരക്ക് 201 റിയാൽ ആയിരിക്കും. സ്വദേശി വത്കരണ തോത് പൂർണ്ണമായി നടപ്പാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെ ആയിരുന്നു ഈടാക്കിയിരുന്നത്. വീട്ട്ജോലി വിസകൾക്ക് 101 റിയാലാണ് പുതിയ നിരക്ക്. കൃഷിക്കാർക്ക് 141 റിയാലും. നേരത്തെ ഇത് യഥാക്രമം141, 201 റിയാൽ ആയിരുന്നു.
വിസ നിരക്കിലെ കുറവ് നിരവധി പുതിയ നിക്ഷേപകരെയും സ്ഥാപനങ്ങളെയും ഒമാനിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും, രാജ്യത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.