വലപ്പാട് ചായം പദ്ധതി പ്രകാരം നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു
വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ചായം പദ്ധതി പ്രകാരം നവീകരിച്ച 126 നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ സി പ്രസാദ് നിർവഹിച്ചു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചിലവഴിച്ചാണ് അംഗനവാടിയുടെ അകത്തളങ്ങൾ നവീകരിച്ചത്. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സി ആർ ഷൈൻ, വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, അനിത കാർത്തികേയൻ, കെ കെ പ്രഹർഷൻ, രശ്മി ഷിജോ, അശ്വതി മേനോൻ, സി ഡി പി ഒ ശുഭ നാരായണൻ, ഐ സി ഡി എസ് സൂപ്പർവൈസർ ഷീനത്, എ എൽ എം സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ അനിത തൃതീപ്കുമാർ സ്വാഗതവും അംഗനവാടി ടീച്ചർ കൈരളി നന്ദിയും പറഞ്ഞു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു.