"കളിമുറ്റമൊരുക്കൽ" വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും.

തൃശ്ശൂർ: നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ, കളിമുറ്റമൊരുക്കാൻ വിപുലമായഒരുക്കങ്ങളുമായി ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും. സ്‌കൂളുകൾ ശുചീകരിക്കുക എന്നലക്ഷ്യത്തോടെ ആവിഷ്കരിച്ച "കളിമുറ്റമൊരുക്കൽ" പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത്‌ഹാളിൽ വിളിച്ച് ചേർത്ത ആലോചനാ യോഗത്തിൽ വിദ്യാർത്ഥി - യുവജന സംഘടനാ നേതാക്കളും, അധ്യാപകസംഘടനാനേതാക്കളും പരിപാടി വിജയിപ്പിക്കാൻ പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തു. ശുചിത്വമിഷനാണ്പദ്ധതിയുടെ ഏകോപന ചുമതല.

വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ആവശ്യമായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകാനുംശുചിത്വ മിഷൻ തയ്യാറായി കഴിഞ്ഞു. കുടുംബശ്രീ, സാക്ഷരതാ മിഷൻ, ലൈബ്രറി കൗൺസിൽ, എൻ.എസ്.എസ്, കരിയർ ഗൈഡൻസ് മുതലായ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പരിപാടിയോടൊപ്പംചേരും. സെപ്റ്റംബർ 23ന് എല്ലാ ബ്ലോക്ക്തല സംഘാടക സമിതികളും യോഗം ചേരും. ഉപജില്ലാ വിദ്യാഭ്യാസഓഫീസർമാർ ബി.പി.സി.മാർ, ഡയറ്റ്, കൈറ്റ് പ്രതിനിധികൾക്കാണ് യോഗം വിളിച്ച് ചേർക്കാൻ ചുമതലനൽകിയിട്ടുള്ളത്. കോർപ്പറേഷൻ, നഗരസഭാ തലങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ പരിപാടിക്ക്നേതൃത്വം നൽകും. തുടർന്ന് സെപ്റ്റംബർ 25നുള്ളിൽ ഗ്രാമപഞ്ചായത്ത്/ നഗരസഭാതലങ്ങളിലും 27നുള്ളിൽസ്കൂൾ തലത്തിലും ആലോചനാ യോഗങ്ങൾ ചേരും.

അധ്യാപക-രക്ഷാകർത്തൃ സമിതികൾ, എം.പി.ടി.എ., പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിപരിപാടിയുമായി സഹകരിക്കാവുന്ന എല്ലാവരുടെയും യോഗങ്ങൾ വിളിച്ച് ചേർക്കാനാണ് പൊതു വിദ്യാഭ്യാസ

ഉപ ഡയറക്ടർ നിർദേശം നൽകിയിട്ടുള്ളത്. കുട്ടികളെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന്പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളും വീട്ടിലെ മുതിർന്നവരും ചേർന്ന് ഈ ദിവസങ്ങളിൽ വീടുംപരിസരവും വൃത്തിയാക്കണം.

സ്കൂൾ തലയോഗങ്ങൾ ചേർന്ന് അവസ്ഥാവിശകലനം നടത്തണം. എല്ലാവരും എല്ലാ ദിവസവുംപങ്കെടുക്കണമെന്നില്ല. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മാത്രമേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവൂ. തുടർച്ചയായ ദിവസങ്ങളിൽ ഓരോ ദിവസവും ആരെല്ലാം സ്കൂളിൽ എത്തണമെന്നും എവിടെയെല്ലാംശുചീകരിക്കണം എന്നെല്ലാം കൃത്യമായി ആസൂത്രണം ചെയ്യണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾപാലിക്കണം. അതാതുപ്രദേശത്തെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബ്ലീച്ചിങ് പൗഡർഉൾപ്പെടെയുള്ള ശുചീകരണ വസ്തുക്കൾ ശേഖരിക്കണം. പണിയായുധങ്ങളും മറ്റു ഉപകരണങ്ങളും സ്കൂൾപി.ടി.എ യുടെയും മറ്റും നേതൃത്വത്തിൽ സംഘടിപ്പിക്കണം.

പ്രാദേശിക പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായി പരിപാടി സംഘടിപ്പിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ 2മുതൽ ആരംഭിച്ച് 8ന് സമാപിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടത്. ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷപരീക്ഷ, ഈ ദിവസങ്ങളിലുള്ളതിനാൽഅതനുസരിച്ചു വേണം ശുചീകരണ പരിപാടി ക്രമീകരിക്കാൻ. ഒക്ടോ. 2ന് തദ്ദേശ സ്ഥാപനതലഉദ്ഘാടനങ്ങൾക്കൊപ്പം സ്കൂൾ തല ഉദ്ഘാടനവും നടക്കും. 8ന് പദ്ധതി പൂർത്തീകരണ പ്രഖ്യാപനവുംനടത്തണം.

പദ്ധതിയുടെ വിജയത്തിനായി വിദ്യാഭ്യാസരംഗത്തെ, ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ ഡി ശ്രീജ, എസ്.എസ്കെ. ഡി.പി.സി. പി ഐ യൂസഫ്, ഹയർസെക്കന്ററി ജില്ലാ അക്കാഡമിക് കോഡിനേറ്റർ വി.എം.കരിം, കൈറ്റ് ജില്ലാ കോഡിനേറ്റർഎം അഷറഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി വി മനോജ്‌കുമാർ, എൻ.ഡി സുരേഷ്, എ.അഷറഫ്എന്നിവരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബി പി സി മാർ മുതലായവരും പങ്കെടുത്തു.

Related Posts