ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023; റെസ്ക്യൂ ഓപ്പറേഷൻ പ്രദർശനോദ്ഘാടനം

ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച ഡെമോൺസ്ട്രഷൻ ഓഫ് സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷന്റെ പ്രദർശനോദ്ഘാടനം കമാൻഡർ ഡി ഐ ജി എൻ രവി (കമാൻഡർ ഇൻ കേരള മാഹി ) നടത്തി. ശോഭ സുബിൻ അധ്യക്ഷനായ ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു.അഴിക്കോട് എസ് ഐ ഷോബി വർഗീസ് മുഖ്യാതിഥി ആയിരുന്നു. മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി. ഡി. ലോഹിതാക്ഷൻ, ടി പി ഹനീഷ് കുമാർ ,അജ്മൽ ഷെരിഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാനാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുജിന്ദ് പുല്ലാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.