2.6 ബില്ല്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക

കാനഡ: 2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക. ഭയങ്കര ഉപ്പാണ് വെള്ളത്തിന് എന്നതായിരുന്നു ഗവേഷകയുടെ ആദ്യ അഭിപ്രായം.  ആയിരക്കണക്കിന് വർഷങ്ങളായി സ്പർശിക്കാതെ കിടന്ന ഈ വെള്ളം 2013 ലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഒറ്റപ്പെട്ട കനേഡിയൻ ഖനിയിൽ, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1.5 മൈൽ താഴെയാണ് വെള്ളം കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബാർബറ ഷെർവുഡ് ലോലറാണ് ഈ വെള്ളം രുചിച്ച് നോക്കിയത്. ഒന്‍റാറിയോയിലെ ടിമ്മിൻസിലെ കരിങ്കല്ല് പോലുള്ള പാറയ്ക്കുള്ളിലെ നേർത്ത വിടവിലാണ് വെള്ളമുള്ളതെന്നും സംഘം കണ്ടെത്തി. ഇവിടെ നിന്ന് സാമ്പിളുകൾ എടുത്ത് പരിശോധിക്കുകയും പ്രദേശം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വെള്ളത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഗവേഷണ സംഘം കണ്ടെത്തിയത്.

Related Posts