ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ലോകത്ത് കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം സൈപ്രസ് സര്‍വ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കര ഇനമായതിനാല്‍ ഡെല്‍റ്റക്രോണ്‍ എന്ന പേരാണ് നല്‍കിയത്. പുതിയ ഇനം വ്യാപന ശേഷി കൂടിയതാണോ തുടങ്ങിയ വിലയിരുത്തലുകളും ഗവേഷണവും സര്‍വ്വകലാശാല നടത്തുന്നുണ്ട് . സൈപ്രസ് സര്‍വ്വകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി മേധാവിയും പ്രൊഫസറുമായ ലിയോണ്‍ഡിയോസ് കോസ്റ്റ്‌റികിസാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 25 ഡെല്‍റ്റക്രോണ്‍ കേസുകള്‍ സൈപ്രസില്‍ കണ്ടെത്തി.

Related Posts