തരംഗമായി രശ്മി സോമന്റെ ഓണ ചിത്രങ്ങൾ .
രശ്മിയുടെ ഓണം സ്‌പെഷല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം മിനിസ്‌ക്രീനിൽ വീണ്ടും സജീവമായ രശ്മി സോമന്റെ ഓണച്ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ സുനിൽ സ്‌നാപ് ഗുരുവായൂർ ആണ് . പ്രശസ്തമായ തൃശൂര്‍ കോടനാട്ട് എട്ടുകെട്ട് മനയില്‍ എടുത്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു .
കേരളത്തനിമയുള്ള സെറ്റ് സാരിയും, വര്‍ക്കുകളുള്ള ബ്ലൗസുമണിഞ്ഞ് വ്യത്യസ്തവും മനോഹരവുമായ ചിത്രങ്ങൾ ആണ് സുനിൽ സ്‌നാപ് ചിത്രീകരിച്ചിരിക്കുന്നത് . ചുവന്ന പ്രിന്‍റഡ് വര്‍ക്കുകളുള്ള സെറ്റ് സാരിയോടൊപ്പം ചുവപ്പ് ബ്ലൗസും, പരമ്പരാഗതമായ രീതിയിലുള്ള ആഭരണങ്ങളും ഒപ്പം മുല്ലപ്പൂവും ചൂടിയാണ് ചിത്രത്തില്‍ രശ്മിയുള്ളത്.