300 കിലോ പൂക്കളിൽ ഒരുക്കിയ ഭീമൻ പൂക്കളവുമായി ഫോർട്ട് കൊച്ചി നിവാസികൾ
കൊച്ചി: കൊച്ചിയിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് ഫോർട്ട് കൊച്ചി നിവാസികൾ തിരുവോണത്തെ വരവേറ്റത്. സാന്താക്രൂസ് ഗ്രൗണ്ടിൽ 500 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്നേഹ പൂക്കളം ഒരുക്കിയിരിക്കുന്നത്. ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം വിദേശികളും അത്തപ്പൂക്കളം തയ്യാറാക്കുന്നതിൽ പങ്കാളികളായി. സ്നേഹം, സാഹോദര്യം, ഐക്യം എന്നിവയുടെ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.