കുട്ടി ഡെസ്‌കിന് ആദരം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ ഒആര്‍സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ കുട്ടി ഡെസ്ക്കിന് നേതൃത്വം നൽകിയവരെ ജില്ലാ കളക്ടർ ഹരിത വി കുമാർ അനുമോദിച്ചു. തിരഞ്ഞെടുത്ത പത്തു കുട്ടികൾക്കും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒ ആർ സി പദ്ധതിയിലെ സൈക്കോളജിസ്റ്റ് രേഷ്മ പി വി ക്കുമാണ് കലക്ടർ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചത്.
സംസ്ഥാന ജില്ലാ തലങ്ങളില്‍ പരിശീലനം ലഭിച്ച 10 പേരാണ് കോവിഡ് കാലത്ത് ജില്ലയിലെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെയും കോവിഡ് പോസിറ്റീവായ കുട്ടികളെയും ഫോണില്‍ വിളിച്ച് സംസാരിച്ചത്. 700 ഓളം കുട്ടികള്‍ക്ക് ഇവര്‍ ആശ്വാസം പകര്‍ന്നത്. അഞ്ജന, സെയ്ദ് സുല്‍ത്താന്‍, അനാമിക, മുഫീദ, അനാമിക ടി ബി, ഫാത്തിമ ഷെറിന്‍, അമല്‍ സെബി രാജ്, അഭയ് സി സി, മിഥുന്‍ കൃഷ്ണ, ആല്‍ബി എല്‍ദോ എന്നിവരാണ് ജില്ലയിലെ കുട്ടി ഡെസ്‌കിന് നേതൃത്വം നല്‍കുന്നത്. ഡാറ്റ അനലിസ്റ്റ് ശ്രീകാന്ത്, ഓട്ട് റീച്ച് വർക്കർ അലക്സ് സി പി, സോഷ്യൽ വർക്കർ ശ്രുതി എന്നിവർ പങ്കെടുത്തു.