'റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്' നാല് റെയില്‍വേ സ്റ്റേഷനുകളില്‍ക്കൂടി ആരംഭിക്കും
മുംബൈ: തങ്ങളുടെ നിയന്ത്രണത്തിലുള്ള നാല് റെയിൽവേ സ്റ്റേഷനുകളിൽ കൂടി 'റെസ്റ്റോറന്റ് ഓൺ വീൽസ്' ആരംഭിക്കാൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു. ആക്കുര്‍ഡി, ചിഞ്ച്വാട്, മീറജ്, ബാരാമതി റെയിൽവേ സ്റ്റേഷനുകളിലായിരിക്കും ഇത്. നേരത്തെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, നാഗ്പൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും 'റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്' ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തിനുശേഷം, ഇത് മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.