രാജ്യദ്രോഹക്കുറ്റ നിയമം നിലനിർത്തണം: അറ്റോണി ജനറൽ

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം രാജ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്നും അറ്റോർണി ജനറൽ കോടതിയിൽ അറിയിച്ചു. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദുരുപയോഗം ചെയ്യുമെന്നതുകൊണ്ട് നിയമം ഇല്ലാതാക്കാനാവില്ല. ദുരുപയോ​ഗം തടയുകയാണ് പ്രധാനം. രാജ്യസുരക്ഷയ്ക്ക് ഹാനിയുണ്ടാക്കുന്നവർക്കെതിരേ രാജ്യ ദ്രോഹക്കുറ്റം നിലനിർത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ദുരുപയോ​ഗിക്കുന്നു എന്നാരോപിച്ച് കോടയിയുടെ പരി​ഗണനയിലിരിക്കുന്ന കേസുകളിൽ തീർപ്പു കല്പിക്കുന്നതിനാണ് സുപ്രീം കോടതി അറ്റോണി ജനറലിന്റെ അഭിപ്രായം തേടിയത്. നിയമം ദുരുപയോ​ഗിക്കുന്നതിനെതിരേ മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിർത്തു.

ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിൻറെ നിലപാട് അറിയിക്കാൻ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹർജികളിൽ വീണ്ടും വാദം കേൾക്കും.

Related Posts