പൂജനീയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു
കഴിമ്പ്രം വാഴപുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രം ഭരണസമിതിയും ആർട്ട് ഓഫ് ലിവിങ് കുടുംബാംഗങ്ങളും സംയുക്തമായി പൂജനീയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. ഗുരു പൂജ, സത് സംഗ്, പിറന്നാൾ സദ്യ എന്നിവ നടന്നു. ആർട്ട് ഓഫ് ലിവിങ് സ്വാമിജി സാത്വി നിരഞ്ജനജി, സുമേരു ഗായകൻ മുരുകദാസ് ചന്ദ്രൻ, ആർട്ട് ഓഫ് ലിവിങ് അധ്യാപകൻ സുഷിൽ, ബിധു ബാബു, ഹരിദാസ്, വാഴപ്പുള്ളി ക്ഷേത്രം ഭരണസമിതി സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.